പ്രപഞ്ചത്തിലെ സകല ചരാചരങ്ങളുടെയും സൃഷ്ടാവായാണ് ഖുര്ആനില് അല്ലാഹുവിനെ പരിചയപ്പെടുത്തുന്നത്. അല്ലാഹു എല്ലാ വസ്തുക്കളുടെയും സൃഷ്ടാവാകുന്നു. അവന് എല്ലാ വസ്തുക്കളുടെ മേലും കൈകാര്യ കര്ത്താവാകുന്നു. (39:62)
അവനാകുന്നു നിങ്ങളുടെ രക്ഷിതാവും എല്ലാ വസ്തുക്കളുടെയും സൃഷ്ടി കര്ത്താവുമായ അല്ലാഹു. അവനല്ലാതെ ഒരു ഇലാഹുമില്ല എന്നിരിക്കെ നിങ്ങളെങ്ങിനെയാണ് (സന്മാര്ഗത്തില് നിന്ന്) തെറ്റിക്കപ്പെടുന്നത്? (40:62)
തീര്ച്ചയായും അല്ലാഹു തന്നെയാകുന്നു എന്റെ രക്ഷിതാവും നിങ്ങളുടെ രക്ഷിതാവും, അതിനാല് അവനെ നിങ്ങള് ആരാധിക്കുക. ഇതാകുന്നു നേരായ പാത (43:64)
ആകാശ, ഭൂമികളുടെ നിര്മാതാവാണവന്. അവന്ന് എങ്ങനെ ഒരു സന്താനമുണ്ടാകും? അവന്നൊരു കൂട്ടുകാരിയുമില്ലല്ലോ. എല്ലാ വസ്തുക്കളെയും അവന് സൃഷ്ടിച്ചതാണ്. അവന് എല്ലാ കാര്യത്തെ പറ്റിയും അറിയുന്നവനുമാണ്. അങ്ങനെയുള്ളവനാണ് നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അവനെല്ലാതെ ഒരു ദൈവവുമില്ല. എല്ലാ വസ്തുക്കളുടെയും സ്രഷ്ടാവാണവന്. അതിനാല് അവനെ നിങ്ങള് ആരാധിക്കുക. അവന് സകല കാര്യങ്ങളുടെയും കൈകാര്യക്കാരനാകുന്നു. (6:101, 102)
അല്ലാഹുവിന്റെ ഏകത്വത്തെപ്പറ്റി പ്രതിപാതിക്കുന്ന ഒരു അധ്യായമാണ് സൂറത്തുല് ഇഖ്ലാസ്വ്. അതിലെ വചനങ്ങള് ഇപ്രകാരമാണ്: (നബിയേ,) താങ്കള് പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു. അല്ലാഹു പരാശ്രയം വേണ്ടാത്തവനും സകലര്ക്കും ആശ്രയമായിട്ടുള്ളവനുമാകുന്നു. അവന് പിതാവോ സന്തതിയോ അല്ല. അവനു തുല്യമായി ഒന്നും തന്നെയില്ല. (11:1-4)
ഇനി മറ്റു ചില സൂക്തങ്ങള് നോക്കുക:
അല്ലാഹു- അവനല്ലാതെ വേറെ ആരാധ്യനില്ല, ജീവനുള്ളവന്. സ്വയം പര്യപ്തനായയ സര്വ്വ നിയന്താവ്. അവനെ യാതൊരു വിധ ഉറക്കവും മയക്കവും ബാധിക്കുന്നില്ല. (2: 255)
അല്ലാഹുവിന്റെ ചില ഗുണ വിശേഷങ്ങളെയാണ് ഈ സൂക്തത്തിലൂടെ അവന് പരിചയപ്പെടുത്തുന്നത്. എന്നെന്നും ജീവിക്കുന്നവനാണ് അല്ലാഹു.
അവന്ന് സദൃശ്യമായി യാതൊന്നുമില്ല (42:11)
അല്ലാഹുവിന്ന് തുല്യന് അവന് മാത്രമാണെന്ന് ഖുര്ആന് നമ്മോട് പറയുന്നു.
ലോകരക്ഷിതാവാണ് അല്ലാഹു എന്നു സൂചിപ്പിക്കുന്ന ഒരു സൂക്തം നോക്കുക: സര്വ സ്തുതിയും ലോകരക്ഷിതാവായ അല്ലാഹുവിന്നാണ്. (1:2)
എന്റെ ദാസന്മാര് എന്നെക്കുറിച്ച് നിന്നോട് ചോദിച്ചാല് (നബിയെ, അങ്ങ് പറയുക) എന്നോട് പ്രാര്ത്ഥിച്ചാല്, പ്രാര്ഥിക്കുന്നവന്റെ വിളിക്ക് ഞാനുത്തരം നല്കും. ആകയാല് അവര് എന്നോട് പ്രാര്ഥിക്കട്ടെ. എന്നില് വിശ്വസിക്കുകയും ചെയ്യട്ടെ. അവര് നേര്മാര്ഗം പ്രാപിച്ചേക്കാം. (2:186)
സര്വ ലോക രക്ഷിതാവ്, സ്രഷ്ടാവ്, സര്വ ശക്തന്, സര്വ്വാധിപന്, സര്വജ്ഞന്, കരുണാവാന്, നീതിമാന്, മാപ്പു തരുന്നവന് തുടങ്ങിയ വിശേഷങ്ങളോടെ ഖുര്ആന് അല്ലാഹുവിനെ പരിചയപ്പെടുത്തുന്നു. ചില സൂക്തങ്ങള് ശ്രദ്ധിക്കുക:
(നബിയേ,) പറയുക: സകല വസ്തുക്കളുടെയും സ്രഷ്ടാവ് അല്ലാഹുവാകുന്നു. അവന് ഏകനും സര്വാധിപതിയുമാകുന്നു.
വാനഭൂവനങ്ങളുടെ ആധിപത്യമുള്ളവനാകുന്നു അവന്. അവന് സന്താനത്തെ വരിച്ചിട്ടില്ല. ആധിപത്യത്തില് അവനൊരു പങ്കാളിയുമുണ്ടായിട്ടില്ല. സകല വസ്തുക്കളെയും അവന് സൃഷ്ടിക്കുകയും അവയക്ക് ശരിയായ വ്യവസ്ഥ നിര്ണയിക്കുകയും ചെയ്തു. (25: 2)
ഇതൊക്കെയും അല്ലാഹുവിന്റെ സൃഷ്ടിയാകുന്നു. എന്നാല് അവനെക്കൂടാതെയുള്ളവര് (ദൈവങ്ങള്) സൃഷ്ടിച്ചിട്ടുള്ളതെന്താണെന്ന് നിങ്ങളെനിക്കു കാണിച്ചു തരൂ, എന്നല്ല, അക്രമികള് സ്പഷ്ടമായ വഴികേടിലാകുന്നു.
താന് സൃഷ്ടിച്ച സകല വസ്തുക്കളെയും അവന് അത്യന്തം മെച്ചപ്പെട്ടതാക്കിയിരിക്കുന്നു. കളി മണ്ണില് നിന്നും മനുഷ്യ സൃഷ്ടിപ്പിന് അവന് നാന്ദി കുറിക്കുകയും ചെയ്തിരിക്കുന്നു. (32:7)
മേലുദ്ധരിച്ച സൂക്തങ്ങള് സൃഷ്ടാവായ അല്ലാഹുവിനെ പരിചയപ്പെടുത്തുന്നു. ഇനി ചില സൂക്തങ്ങള് നോക്കുക:
മിന്നല് പിണര് അവരുടെ നേത്രങ്ങളെ റാഞ്ചിയെടുക്കാറാകുന്നു. അതവര്ക്ക് വെട്ടം വിതറുമ്പോഴെല്ലാം അവരതില് കൂടി നടക്കും. ഇരുട്ടു പരക്കുമ്പോഴോ അവര് നിശ്ചലരാവുകയും ചെയ്യും. അല്ലാഹു ഇഛിച്ചിരുന്നുവെങ്കില് അവരുടെ ശ്രവണ-ദര്ശനാദികള് അവന് എടുത്തു കളയുമായിരുന്നു. നിശ്ചയം, അല്ലാഹു സകല സംഗതികള്ക്കും കഴിവുള്ളവനാകുന്നു. (2:20)
നാം ഒരു സൂക്തം ദുര്ബലപ്പെടുത്തുകയോ വിസ്മരിപ്പിക്കുകയോ ചെയ്യുന്നുവെങ്കില് അതിനേക്കാള് മികച്ചതോ തത്തുല്യമായതോ നാം കൊണ്ട് വരും. അല്ലാഹു സകലതിനും കഴിവുള്ളവനാണെന്ന് താങ്കള് മനസ്സിലാക്കിയിട്ടില്ലേ? (2:106)
ആകാശ, ഭൂമികളിലുള്ളതൊക്കെയും അല്ലാഹുവിന്റെതാകുന്നു. നിങ്ങളുടെ ഹൃദാന്തരങ്ങളിലുള്ളത് നിങ്ങള് വെളിപ്പെടുത്തിയാലും ഗോപ്യമാക്കി വെച്ചാലും അതു സംബന്ധമായി നിങ്ങളെ അല്ലാഹു വിചാരണ ചെയ്യുന്നതാകുന്നു. താനിച്ഛിക്കുന്നവര്ക്ക് അവന് പൊറുത്തു കൊടുക്കുകയും താനിച്ഛിക്കുന്നവരെ അവന് ശിക്ഷിക്കുകയും ചെയ്യുന്നു. സകല സംഗതികള്ക്കും കഴിവുള്ളവനത്രെ അല്ലാഹു.
സര്വ ശക്തനായ അല്ലാഹുവിനെ കാണിക്കുന്ന വചനങ്ങളാണ് ഇവയത്രയും.
വേറെ ചില സൂക്തങ്ങള്:-
അല്ലാഹു (സര്വതും) അറിയുന്നു. നിങ്ങളോ, അറിയുന്നില്ല (2:216)
നിങ്ങള്ക്കൊരു ന• ഭവിച്ചാല് അവരെ ദുഃഖിപ്പിക്കും, നിങ്ങള്ക്കൊരു തി• ബാധിച്ചുവെങ്കിലോ അതവരെ സന്തുഷ്ടരാക്കുകയും ചെയ്യും, എന്നാല് നിങ്ങള് സഹനമവലംബിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്യുന്ന പക്ഷം അവരുടെ കുതന്ത്രങ്ങളൊന്നും നിങ്ങള്ക്ക് ഉപദ്രവമേല്പിക്കില്ല. നിശ്ചയം #്വരുടെ ചെയ്തികളെയെല്ലാം അല്ലാഹു വലയം ചെയ്തിരിക്കുന്നു. (3:120)
ജനങ്ങളില് നിന്നും (കാര്യങ്ങള്) ഒളിച്ചു വെക്ക്ുന്നവരാകുന്നു അവര്. എന്നാല്, അല്ലാഹുവില് നിന്ന് (ഒന്നും) മറച്ചു വെക്കാന് അവര്ക്കാവില്ല. അല്ലാഹു തൃപ്തിപ്പെടാത്ത വാക്കുകളിലൂടെ നിശാവേളകളില് അവര് ഗൂഢാലോചന നടത്തിക്കൊണ്ടിരിക്കുമ്പോള് അവന് അവരുടെ കൂടെത്തന്നെയുണ്ട്. അവരുടെ ചെയ്തികളെക്കുറിച്ചെല്ലാം പൂര്ണമായി അറിയുന്നവനാണ് അല്ലാഹു. (4:108)
ഉപര്യുക്ത സൂക്തങ്ങള് പരിചയപ്പെടുത്തുന്നത് എല്ലാം അറിയുന്ന അല്ലാഹുവെയാണ്. അല്ലാഹുവിന്റെ കാരുണ്യത്തെപ്പറ്റി പറയുന്ന ചില സൂക്തങ്ങള് ശ്രദ്ധിക്കുക:
പിന്നീട് ആദം(അ) തന്റെ രക്ഷിതാവിങ്കല് നിന്ന് ചില വചനങ്ങള് സ്വീകരിച്ചു, അങ്ങനെ അല്ലാഹു അദ്ദേഹത്തിന്റെ പശ്ചാതാപം സ്വീകരിക്കുകയും ചെയ്തു. (എന്തു കൊണ്ടെന്നാല്) നിശ്ചയം അവന് ഏറെ മാപ്പരുളുന്നവനും കരുണാ വാരിധിയുമാകുന്നു.ന്നു
നമ്മില് നിന്നുള്ള അനുഗ്രഹമായി വല്ലതും മനുഷ്യനെ നാം ആസ്വദിപ്പിക്കുകയും പിന്നീട് അവനില് നിന്ന് നാമത് എടുത്ത് കളയുകയും ചെയ്താല്, നിശ്ചയം അവന് നിരാശനും അത്യന്തം നന്ദികെട്ടവനും ആയിത്തീരും.
പറയുക: സ്വന്തത്തോടു തന്നെ അതിക്രമം ചെയ്ത പോയ എന്റെ ദാസന്മാരേ അല്ലാഹുവിന്റെ കാരുണ്യത്തെക്കുറിച്ച് നിങ്ങള് നിരാശപ്പെടേണ്ടതില്ല. തീര്ച്ചയായും അല്ലാഹു പാപങ്ങളെ പൊറുക്കുന്നവനാണ്. നിശ്ചയമായും അവന് ഏറെ പാപമോചനമരുളുന്നവനും കരുണാവാനുമാകുന്നു.
മനുഷ്യ സമൂഹത്തെ അല്ലാഹു പരീക്ഷിക്കുമെന്ന് ഖുര്ആന് പറയുന്നത് കാണുക:
കുറഞ്ഞ ഭയാശങ്കയിലൂടെയും വിശപ്പ്, ജീവ, ധനാദികളുടെ നഷ്ടം വിള നാശം എന്നിവയിലൂടെയും നിശ്ചയം നിങ്ങളെ നാം പരീക്ഷിക്കുന്നതാണ്. സഹനവലംബിക്കുന്നവര്ക്ക് താങ്കള് ശുഭ വാര്ത്തയറിയിക്കുക (2:155)
നിങ്ങളുടെ സ്വത്തുക്കളിലും ശരീരങ്ങളിലും നിങ്ങള് പരീക്ഷണ വിധേയരാക്കപ്പെടും. നിങ്ങള്ക്കു മുമ്പ് വേദം നല്കപ്പെട്ടവരില് നിന്നും ബഹുദൈവാരാധകരില് നിന്നും ധാരാളം കുത്തുവാക്കുകള് നിങ്ങള് നിങ്ങള് കേള്ക്കേണ്ടി വരുകയും ചെയ്യും . നിങ്ങള് സഹനമവലംബിക്കുകയും സൂക്ഷമത പാലിക്കുകയും ചെയ്യുന്നുവെങ്കില് അത് കാര്യങ്ങളിലെ നിശ്ചയ ദാര്ഢ്യങ്ങളില് പെട്ടതാകുന്നു. (3:156)
അല്ലാഹു സജ്ജനങ്ങളുടെ രക്ഷകനും ദുര്ജനങ്ങളുടെ ശിക്ഷകനുമാകുന്നു. ഖുര്ആന് പറയുന്നു:
പ്രവാചകരേ, (ഈ വേദത്തില്) വിശ്വാസമര്പ്പിക്കുകയും (തദനുസാരം) സല്കര്മങ്ങളാചരിക്കുകയും ചെയ്തവരെ ശുഭവാര്ത്തയറിയിക്കുക. (2:25)
എന്നാല് സത്യനിഷേധികളുണ്ല്ലോ, ഇഹത്തിലും പരത്തിലും അവരെ ഞാന് കഠിനമായി ശിക്ഷിക്കും. അവര്ക്കു സഹായികളായി ആരും ഉണ്ായിരിക്കുന്നതല്ല. (3:56)