അല്ലാഹുവിന്‍റെ അസ്തിത്വം


ദൈവത്തിന്റെ അസ്തിത്വത്തെ കുറിച്ച് നാം ചര്ച്ചചെയ്യുമ്പോള് ആദ്യം അല്ലാഹു പറഞ്ഞ തെളിവുകളിലൂടെ തന്നെ നമുക്ക് കടന്നു പോവാം. അല്ലാഹു പറയുന്നു: ഭൂമിയെ നാം നിങ്ങള്ക്കൊരു വിരിപ്പാക്കിത്തന്നില്ലേ? നിങ്ങളെ ഞാന് ഇണകളായി സൃഷ്ടിച്ച് ഉറക്കത്തെ നാം നിങ്ങള്ക്കൊരു വിശ്രമമാക്കി. രാവിനെ നാം നിങ്ങള്ക്കൊരു വസ്ത്രമാക്കുകയും പകലിനെ നാം നിങ്ങള്ക്ക് ജീവിത ജീവിത വിഭവങ്ങള് തേടിപ്പിടിക്കുവാനുള്ള സമയവുമാക്കി. നിങ്ങളുടെ മീതെ ബലിഷ്ഠമായ ഏഴു ആകാശങ്ങള് നാം സൃഷ്ടിച്ചെടുത്തു. ധാന്യങ്ങളെയും സസ്യങ്ങളെയും വൃക്ഷങ്ങള് നിറഞ്ഞു നില്ക്കുന്ന തോട്ടങ്ങളെയും ഉത്പാദിപ്പിക്കുവാന് മേഘങ്ങളില് നിന്ന് നാം മഴ വര്ഷിപ്പിച്ചു. (നബഅ് 6-12)
“ആകാശ ഭൂമികളെ സൃഷ്ടിച്ചതിലും രാപ്പകലുകള് മാറി മാറി വന്നുകൊണ്ടിരിക്കുന്നതിലും മനുഷ്യര്ക്ക് ഉപകാരപ്രദമായ സാധനങ്ങള് വഹിച്ചു കൊണ്ട് സമുദ്രത്തില് ഓടിക്കൊണ്ടിരിക്കുന്ന കപ്പലുകളിലും ആകാശത്തു നിന്ന് അല്ലാഹു മഴവര്ഷിപ്പിച്ച് നിര്ജീവമായ ഭൂമിയെ ജീവിപ്പിക്കുന്നതിലും അതില് എല്ലാതരം ജന്തുക്കളെയും വിതറിയതിലും കാറ്റിനെയും ആകാശ ഭൂമികള്ക്കിടയില് കീഴ്പ്പെടുത്തി നിര്ത്തിയിരിക്കുന്ന മേഘങ്ങളെയും നിയന്ത്രിച്ചു കൊണ്ടിരിക്കുന്നതിലും ചിന്തിക്കുന്ന ജനതക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്.’(അല് ബഖറ 164)
ഈ സൂക്തത്തെ കുറിച്ച് നബി തങ്ങള് പറഞ്ഞു: “ഈ സൂക്തം ഓതിയതിനു ശേഷം അതില് ചിന്തിക്കാത്തവന് നാശം.’ ഈ ആയതില് ചിന്തിക്കേണ്ടത് അല്ലാഹുവിന്റെ അസ്തിത്വത്തെ കുറിച്ച് തന്നെയാണ്. ഇമാം ബൈളാവി(റ) പറയുന്നു: “പ്രസ്തുത സൂക്തത്തില് പറഞ്ഞ കാര്യങ്ങളൊക്കെ പല രൂപങ്ങളിലായി ഉണ്ടാവാന് സാധ്യതയുള്ള കാര്യങ്ങളാണ്. എന്നാലും പ്രത്യേകമായൊരു രൂപത്തില് എല്ലാം സംവിധാനിച്ചിട്ടുണ്ട്. ആകാശ ഭൂമികള്ക്ക് വേണമെങ്കില് സഞ്ചരിക്കാതിരിക്കാമായിരുന്നു. അല്ലെങ്കില് ഇപ്പോള് സഞ്ചരിക്കുന്ന വിധത്തിലല്ലാതെ മറ്റൊരു രൂപത്തില് സഞ്ചരിക്കാവുന്നതുമാണ്. ഇത്തരം കാര്യങ്ങള് ക്രമപ്പെടുത്താന് യുക്തിയും കഴിവുമുള്ള ഒരു നിര്മാതാവ് ഉണ്ടാവല് അത്യാവശ്യമാണ്. ആ സൃഷ്ടികര്ത്താവിന്റെ യുക്തിക്കനുസരിച്ച് ഇവയെ നിയന്ത്രണ വിധേയമാക്കണം. അയാളുടെ കാര്യങ്ങളില് ഇടപെടല് നടത്തുന്ന ഒരാളുണ്ടാവാനും പാടില്ല.’
ഇത് തന്നെയാണ് ഇഹ്യാ ഉലൂമിദ്ദീനില് ഇമാം ഗസാലി(റ)യും പറയുന്നത്; “ബുദ്ധിയുടെ എന്തെങ്കിലും ചലനമുള്ളവര്ക്ക് സൃഷ്ടിപ്പിന്റെ അത്ഭുതങ്ങളില് ചിന്തിച്ചാല് ഈ അതിശയകരമായ വസ്തുക്കളും നിര്ണിതമായ ക്രമീകരണങ്ങളും ഉണ്ടാക്കിത്തീര്ക്കുന്നവനും നിയന്ത്രിക്കുന്നവനുമായ ഒരാള് അനിവാര്യമാണെന്ന് മനസ്സിലാക്കിത്തരുന്നു. മാത്രമല്ല, സൃഷ്ടികളുടെ പ്രകൃതി ആ സ്രഷ്ടാവിന്റെ നിയന്ത്രണത്തില് കഴിയുന്നവയാണ് തങ്ങള് എന്നും സാക്ഷ്യം വഹിക്കുന്നു. അല്ലാഹു ചോദിക്കുന്നു: ആകാശ ഭൂമികളെ സൃഷ്ടിച്ച അല്ലാഹുവിലാണോ സംശയം? (ഇബ്റാഹീം 10)’
ഇത്തരം തെളിവുകളിലൂടെയാണ് ഖുര്ആന് അല്ലാഹുവിന്റെ അസ്തിത്വം സാക്ഷ്യപ്പെടുത്തുന്നത്.
ബുദ്ധിപരമായി സംസാരിക്കുമ്പോള് പുതുതായി ഉണ്ടായിത്തീരുന്ന വസ്തുവിന് ഉണ്ടാവാന് കാരണമായ മറ്റൊരു വസ്തു ഉണ്ടായിരിക്കല് അത്യാവശ്യമാണ്. ഈ പ്രപഞ്ചം പുതുതായി ഉണ്ടായതാണ്. അതു കൊണ്ട് തന്നെ അതിന്റെ ഉണ്ടാവലിന് എന്തെങ്കിലും കാരണം ഉണ്ടായിരിക്കണം. അതായത് പുതുതായി ഉണ്ടായ പ്രപഞ്ചത്തിന് ഒരു സ്രഷ്ടാവിന്റെ അസ്തിത്വം നിര്ബന്ധമാണ്.
മഹാ വിസ്ഫോടനത്തിലൂടെയാണ് പ്രപഞ്ചത്തിന്റെ ഉല്പത്തി സംഭവിച്ചതെന്നും അതിനുമുമ്പ് ഒന്നുമുണ്ടായിരുന്നില്ലെന്നും ആധുനിക ശാസ്ത്രം പരസ്യമായി സമ്മതിച്ചതാണ്.
ദൈവമുണെ്ട—ങ്കില് എന്തുകൊണ്ട് കാണുന്നില്ല എന്ന ചോദ്യം വരുന്നത് യുക്തിയില് നിന്നല്ല. അത് യുക്തിയില്ലായ്മയുടെ തെളിവാണ്. വായുവും വൈദ്യുതിയും കാണുന്നില്ല എന്നതു കൊണ്ട് ഇല്ലെന്ന് പറയാന് ഇത്തരം യുക്തിവാദികള്ക്ക് സാധിക്കുമോ?
Next previous home