മൂന്ന് വര്ഷത്തിന് ശേഷമാണ് പ്രവാചകര്ക്ക് പരസ്യ പ്രബോധനത്തിനുള്ള അനുമതി ലഭിക്കുന്നത്. വീട്ടില് സദ്യ സംഘടിപ്പിച്ച് ആദ്യം സ്വകുടുംബത്തെ ക്ഷണിച്ചു. പിന്നീട് അബൂഖുബൈസ് പര്വതത്തില് കയറി മുഹമ്മദി (സ) വിളിച്ച് പറഞ്ഞു: യാ സാബാഹാ, പൊതു പ്രാധാന്യമുള്ള കാര്യം ജനങ്ങളെ അറിയക്കാന് അറബികള് സാധാരണ ഉപയോഗിച്ചിരുന്ന പ്രബോധന ശൈലിയായിരുന്നു ഇത്. വിവിധ ഗോത്രങ്ങള് പ്രവാചകരുടെ വിളിക്കുത്തരം നല്കി. തന്റെ സത്യസന്തത ജനങ്ങളെകൊണ്ടംഗീകരിപ്പിച്ച ശേഷം അവിടന്ന് പ്രഖ്യാപിച്ചു: ''ദൈവം ഏകനാണ്. അവന് മാത്രമേ ആരാധനക്കര്ഹനായൊള്ളു. നിങ്ങള് വണങ്ങുന്ന ഇതര ദൈവങ്ങളല്ലാം വ്യാജവും വഴിപിഴച്ചവയുമാണ്.'' ഇതു ശ്രവിച്ച ഖുറൈശികള് മുഹമ്മദി (സ)ക്കെതിരെ തിരിഞ്ഞു. അബുലഹബ്, അബുസുഫ്യാന്, അബുജഹല് തുടങ്ങിയ പ്രമുഖരായിരുന്നു എതിര്പ്പിന്റെ മുന്പന്തിയിലുണ്ടായിരുന്നത്.
എന്നാല്, അബു ഥാലിബ് മാത്രം തിരുദൂതരെ സംരക്ഷിച്ച് പോന്നു. ഗത്യന്തരമില്ലാതെ മക്കയിലെ പ്രമാണിമാര് അദ്ദേഹത്തോട് പറഞ്ഞു: നിങ്ങിള് ഒന്നുകില് മുഹമ്മദി നെ പൂര്പിതാക്കുളുടെ മതത്തില് തന്നെ ചേര്ക്കുക. അല്ലെങ്കില് സംരക്ഷണ ചുമതലയില് നിന്ന് പി•ാറുക. അബു ഥാലിബ് സഹോദര പുത്രനായ മുഹമ്മദി (സ) യോട് കാര്ങ്ങളന്വേഷിച്ചു.താന് പിന്തിരിയുന്ന പ്രശ്നമേയില്ലന്ന് നബിതങ്ങള് ആവര്ത്തിച്ചു. അവസാനം അദ്ദേഹം നബിക്ക് ഇസ്ലാമിക പ്രബോധനത്തിനുള്ള പൂര്ണ്ണ അനുമതി കൊടുത്തു. മക്കക്കാര് പൊന്നും പെണ്ണും അധികാരവും വാഗ്ദാനം ചെയ്തു നോക്കിയങ്കിലും നബി പി•ാറിയില്ല. അവിടന്ന് പ്രഖ്യാപിച്ചു:'' എന്റെ വലുതു കയ്യില് സൂര്യനും ഇടതു കയ്യില് ചന്ദ്രനും വച്ചുതന്നാല് പോലും ഞാനന്റെ പ്രബോധനമവസാനിപ്പിക്കുകയില്ല.'' ചിലരെല്ലാം ഇസ്ലാമിലേക്ക് കടന്ന് വന്നെങ്കിലും ഖുറൈശികളുടെ എതിര്പ്പും ഏറിവന്നുകൊണേ്ടയിരുന്നു.
പലായനം
മര്ദനം വര്ദിച്ചപ്പോള് നേഗസ് എന്ന ക്രിസ്ത്യന് രാജാവ് ഭിരിക്കുന്ന അബ്സീനനയയിലേക്ക് പലായനം ചെയ്യാന് പ്രവാചകര് അനുമതി നല്കി. രണ്ടു ഘട്ടങ്ങളിലായി അവര് അങ്ങോട്ട് യാത്ര പോയി. രാജാവും പരിവാരവും ഏറെ ഹൃദ്യമായാണ് അവരെ സ്വീകരിച്ചത്. ഇതില് പ്രഖോപിതരായ മക്കക്കാര് ദൂത•ാരെ അബ്സീനിയായിലേക്കയച്ചു. രാജാവിനെ തെറ്റുധരിപ്പിച്ച് മുസ്ലുംകളെ അപായപ്പെടുത്തലായിരുന്നു ലക്ഷം. എന്നാല് മുസ്ലും സംഘത്തില് പെട്ട ജഅ്ഫര്(റ) ഒരു പ്രഭാഷണത്തിലൂടെ രാജാവിനെ നിജസ്ഥിതി ബോധിപ്പിച്ചു. പിന്നീട് ഏശുവിനെക്കുറിച്ചുള്ള ഇസ്ലാമിക് വീക്ഷണമുപയോഗിച്ച് മക്കക്കാര് രാജാവിന്റെ മനം മാറ്റാന് ശ്രമിച്ചങ്കിലും അവര് പരാജയപ്പെട്ടു. അങ്ങനെ വര്ഷങ്ങളോളം മുസ്ലിംകള് അവിടെ കളിച്ച് കൂട്ടി. നിര്ണായക കട്ടത്തില് മുസ്ലിംകളെ സഹായിച്ച ഈ രാജാവ് പില്കാലത്ത് ഇസ്ലാം സ്വീകരിച്ചതായും ചരമം പ്രാപിച്ചപ്പോള് പ്രവാചകര് അദ്ദേഹത്തിന്റെ മേല് നിസ്കരിക്കുകയും ചെയ്തതായി പറയപ്പെടുന്നു.
ശത്രു സമൂഹം
എന്നാല്, ഇസ്ലാമിന്റെ വര്ധിച്ച് വരുന്ന സ്വീകര്യതയില് ആശങ്കാകുലരായ ഖുറൈശികള് പ്രവാചകര്ക്കും കുടുംബത്തിനുമെതിരെ ബഹിഷ്കരണമേര്പ്പെടുത്തുകയും മുഹമ്മദി (സ) ഒരു മാസ്മരിക ഭാഷകനാണന്ന് പ്രചരിപ്പിക്കുകയും ചെയ്തു. ഇതിന്റെ ഫലമായി പ്രവാചകത്വ ലബ്ധിയുടെ പത്താം വര്ഷത്തില് അവിടന്നും കുടുംബവും 'അബൂഥാലിബ്' മലഞ്ചെരുവില് കഴിച്ചുകൂട്ടി. സുഹൈലുബ്നു ഉമയ്യയുടെ നേതൃത്വത്തിലുള്ള അഞ്ചോളം പേര്, ബഹിഷ്കരണം ഏര്പെടുത്തിക്കൊണ്ടുള്ള പ്രഖ്യാപന പത്രിക കഅ്ബയില് നിന്നെടുത്തു മാറ്റിയതോടെയാണ് പ്രവാചക കുടുംബത്തിന്റെ ഈ ഏകാന്തവാസം അവസാനിച്ചത്. ഇക്കാലത്ത് തന്നെ അബൂഥാലിബും, നബിയുടെ ഭാര്യ ഖദീജയും വിയോഗം പ്രാപിച്ചതിനാല് ഈ വര്ഷം 'ആമുല്ഹുസ്ന്' (ദുഃഖവര്ഷം) എന്ന പേരിലാണ് അറിയപ്പെടുന്നത്.
മക്കയിലെ പ്രബോധനം ഏറെയൊന്നും ഫലപ്രദമല്ലെന്നുകണ്ട മുഹമ്മദ് നബി (സ) ക്രി. 628 ല് ത്വാഇഫിലേക്കു പോയി. ബന്ധുക്കളുടെ നാടായിരുന്നിട്ടുപോലും കൊടിയ പീഠനങ്ങളാണ് അവിടെനിന്നു പ്രവാചകര്ക്കു ലഭിച്ചത്. ത്വാഇഫുകാര് തന്നെ കല്ലെറിയുകയും കൂക്കിവിളിക്കുകയും ചെയ്തിട്ടുപോലും അവിടന്ന് പ്രാര്ത്ഥിച്ചു: 'അല്ലാഹുവേ, അവര്ക്ക് പൊറുത്തുകൊടുക്കുകയും സ•ാര്ഗം കാണിക്കുകയും ചെയ്യേണമേ, അവര് അജ്ഞരാണ്.' പത്തു ദിവസത്തെ ത്വാഇഫ് വാസത്തിനിടയില് അബ്ബാസ് എന്നൊരാളെ മാത്രമാണ് തന്റെ അനുയായിയായി പ്രവാചകര്ക്കു ലഭിച്ചത്.