ദൈവത്തിന്റെ ഗുണവിശേഷണങ്ങളെ പൂര്ണ്ണമായും ഉള്ക്കൊള്ളാന് ബുദ്ധികൊണ്ട് മാത്രം കഴിയുമെന്ന് ഇതിനര്ത്ഥമില്ല. അങ്ങനെയെങ്കില് പ്രവാചക•ാരെ നിയേഗിക്കേണ്ട ആവശ്യമില്ലല്ലോ. പ്രവാചക•ാര് പറഞ്ഞതാണ് സത്യമെന്നതിന് ഒരു പ്രമാണമായി വര്ത്തിക്കാനേ ബുദ്ധിക്ക് സാധ്യമാവൂ. കാരണം ദൈവമെന്നത് ഒരു പദാര്ത്ഥമല്ല. പദാര്ത്ഥങ്ങളേ ബുദ്ധിക്ക് വഴങ്ങൂ. ദൈവത്തെ പദാര്ത്ഥ രൂപത്തില് രൂപകല്പ്പന ചെയ്യാനുള്ള വിഫലശ്രമമാണ് വിഗ്രഹാരാധനയെന്ന, ഒട്ടുമിക്ക മതങ്ങളും താഴ്ന്ന പടിയിലുള്ള ആരാധനാമുറയായി ഗണിക്കുന്ന സമ്പ്രദായത്തിന് ജ•ം നല്കിയത്. എന്നാല് ദൈവത്തെ പദാര്ത്ഥ ലോകത്ത് കാണാന് കഴിയാത്തതിലുള്ള നിരാശയാണ് ദൈവം തന്നെ ഇല്ലെന്ന വാദഗതിയിലേക്ക് കൊണെ്ടത്തിച്ചത്. പ്രപഞ്ച സൃഷ്ടിക്കും നിലനില്പ്പിനും പിന്നില് ഒരു ദൈവം ഇല്ലാതിരിക്കുന്നതിനെയും അത്തരം ധര്മ്മങ്ങള് നിര്വ്വഹിക്കുന്നത് പ്രകൃതിശക്തികളോ നിര്ജ്ജീവ വിഗ്രഹങ്ങളോ ആവുന്നതിനെയും ബുദ്ധിശക്തമായി നിരാകരിക്കുന്നു.
ശരീരത്തില് കണ്ണ്, മൂക്ക്, നാക്ക് എന്നിവപോലെ വളരെ സങ്കീര്ണ്ണമായ ഒരവയവമാണ് ബുദ്ധി. പഞ്ചേന്ദ്രിയങ്ങള് നല്കുന്ന വിവരങ്ങളെ സ്വീകരിച്ച് സമീകരിക്കലും അവയുടെ അടിസ്ഥാനത്തില് പുതിയ നിഗമനങ്ങള് കണെ്ടത്തലുമാണ് ബുദ്ധിയുടെ ധര്മം. കണ്ണ്, കാത്, ത്വക്ക് തുടങ്ങി ഓരോ അവയവങ്ങളുടെ കഴിവുകള്ക്കും ചില പരിമിതികളുണ്ട്. 20 ഹെട്സിനും 20000 ഹെട്സിനും ഇടയിലുള്ള ശബ്ദവും 380 മുതല് 780 വരെ മില്ലി മൈക്രോണിന്റെ ഇടയിലുള്ള ശബ്ദവും.
തരംഗ ദൈര്ഘ്യമുള്ള പ്രകാശവും മാത്രമേ നമുക്ക് കാണാന് സാധ്യമാവൂ. തരംഗദൈര്ഘ്യക്കുറവു മൂലം അള്ട്രാവയലറ്റു രശ്മികള് നഗ്ന നേത്രങ്ങളില് പെടാതെ പോവുമ്പോള് ഉയര്ന്ന ദൈര്ഘ്യം മൂലം ഇന്ഫ്രാറെഡ് മുതലങ്ങോട്ടുള്ള രശ്മികള് കണ്ണിനെ മറികടന്നു പോവുന്നു. ഇതുപോലെ ബുദ്ധിക്കും ചില പരിമിതികളുണ്ട്. ഭൗതിക ജീവിതത്തെ അനായാസവും പ്രയാസരഹിതവുമായി മുന്നോട്ട് കൊണ്ടു പോവുകയെന്നതാണ് ബുദ്ധിയുടെ ധര്മ്മം. ഇതിനെ സൃഷ്ടിച്ച ദൈവത്തെ ബുദ്ധിയിലൊതുക്കണമെന്ന് ശഠിക്കുന്നത് സ്വര്ണ്ണക്കച്ചവടക്കാരന് തന്റെ തുലാസ് കൊണ്ട് ഭാരമേറിയ ഒരു പഞ്ചസാരച്ചാക്ക് തൂക്കണമെന്ന് ശഠിക്കുന്നതുപോലെയാണ്. ദൈവത്തെ ഉള്ക്കൊള്ളാന് പഞ്ചേന്ദ്രിയങ്ങള്ക്കോ ബുദ്ധിക്കോ സാധ്യമല്ലെന്നര്ത്ഥം.
നമ്മുടെ ബുദ്ധിക്ക് ഒരു വസ്തുവിനെ സങ്കല്പ്പിക്കണമെങ്കില് സ്ഥല-കാലങ്ങളുടെ പശ്ചാത്തലം ആവശ്യമാണ്. സ്ഥല കാല പശ്ചാത്തലങ്ങളില് നിന്ന് വെട്ടിമാറ്റി ഒന്നിനെയും സങ്കല്പ്പിക്കാന് സാധ്യമല്ല. ബന്ധങ്ങള്ക്കതീതനായ അല്ലാഹു പിന്നെങ്ങനെ, നമ്മുടെ ബുദ്ധിക്ക് വഴങ്ങും. ബുദ്ധികൊണ്ട് പദാര്ത്ഥാതീതനായ അല്ലാഹുവിനെ പൂര്ണമായും, ഉള്ക്കൊള്ളാന് സാധ്യമല്ല. എന്നാല് ഒരു ദൈവത്തിന്റെ സാന്നിധ്യത്തെ സ്ഥിരീകരിക്കുന്ന നിരവധി ദൃഷ്ടാന്തങ്ങള് നമ്മുടെ ബുദ്ധി തന്നെ നമുക്കു മുമ്പില് നിരത്തിവെക്കുന്നു.
ഏതൊരു പ്രവൃത്തിയും നടക്കണമെങ്കില് അതിനൊരു നിര്മ്മാതാവ് ആവശ്യമാണ് എന്ന് മനസ്സിലാക്കാന് വലിയ ബുദ്ധിയൊന്നും വേണ്ട. മനോഹരമായ ഒരു ബില്ഡിംങ് നമ്മുടെ കണ്ണില്പ്പെട്ടാല് അതിനു പിന്നില് സമര്ത്ഥനായ ഒരു എഞ്ചിനീയറും വിദഗ്ധരായ തൊഴിലാളികളും പ്രവര്ത്തിച്ചിട്ടുണെ്ടന്ന് നമ്മോടാരും പറഞ്ഞറിയിക്കേണ്ടതില്ല. ഒരു കായലിനരികിലുള്ള മരം വീണ് സ്വയം പലകളായിമാറി ഒരു കപ്പല് രൂപപ്പെട്ടു എന്ന് നമ്മോടൊരാള് പറഞ്ഞാല് നമുക്കതുള്ക്കൊള്ളാനാവുമോ? നിര്മ്മാതാവ് ആരെന്ന് വ്യക്തമായില്ലെങ്കിലും അതിനു പിന്നില് ചില കരങ്ങള് പ്രവര്ത്തിച്ചിട്ടുണെ്ടന്ന് ബോധ്യമാവും. ഇതുപോലെ നാം കാണുന്ന ഈ പ്രപഞ്ചവും അതിലുള്ള സകല വസ്തുക്കളും ഇല്ലായ്മയില് നിന്ന് ഒരു സുപ്രഭാതത്തില് സ്വയം ഉടലെടുത്തതല്ല. യാതൊരു കാരണവുമില്ലാതെ അങ്ങനെ ഒന്നും ഉടലെടുക്കുന്നത് നാം കാണുന്നില്ലല്ലോ. കാരണങ്ങളുടെ നിഷേധം ആധുനിക ശാസ്ത്ര യുഗത്തില് ഏറ്റവും വലിയ അജ്ഞതയാണ്. അതുകൊണ്ട് പ്രപഞ്ചത്തിനൊരു സ്രഷ്ടാവുണ്ട്. പ്രപഞ്ചത്തെയും അതിലുള്ള സകല പ്രതിഭാസങ്ങളെയും പടച്ചത് അവനാണ്. പ്രപഞ്ചത്തിലെ പ്രവര്ത്തനങ്ങളത്രയും നമുക്ക് കാര്യകാരണബന്ധങ്ങളുടെ ഒരു ശൃംഖലയായാണ് കാണാന് സാധിക്കുന്നത്. ഇതിന് ഒരു പ്രാരംഭ കേന്ദ്രമാവശ്യമാണ്. ആ തുടക്കത്തിന്റെ കാരണക്കാരനാണ് അല്ലാഹു.
ചലനമെന്നത് പ്രപഞ്ചത്തിന്റെ ഒരു പ്രതിഭാസമാണ്. അതിനു വഴങ്ങാത്ത ഒരു വസ്തുവുമില്ല. ഭൂമി, സൂര്യന്, ഗോളങ്ങള് എന്നിവയുടെ ഭ്രമണം സസ്യങ്ങളുടെ വളര്ച്ച, ജീവികളിലെ രക്ത ചംക്രമണം എന്നിവയെല്ലാം ചലന നൈരന്തര്യത്തിന്റെ വ്യത്യസ്ത മുഖങ്ങളാണ്. ചലനം ഒരു തുടക്കത്തെക്കുറിക്കുന്നു. തുടക്കത്തിന് ഒരു തുടങ്ങിയവന് വേണമല്ലോ. ബാഹ്യ സമ്മര്ദ്ദങ്ങളുടെ അഭാവത്തില് ചലിക്കുന്ന ഒരു വസ്തു അനന്തമായി അതിന്റെ ചലനം തുടരുമെന്ന് സര് ഐസക്ന്യൂട്ടന്റെ ചലന സിദ്ധാന്തം വ്യക്തമാക്കുന്നു. പ്രപഞ്ചത്തിലെ ദൈനംദിന പ്രവര്ത്തനങ്ങളിലുള്ള ദൈവ സാന്നിധ്യത്തെ ഈ സിദ്ധാന്തം നിഷേധിക്കുന്നുണെ്ടങ്കിലും ചലനം തുടങ്ങണമെങ്കില് ഒരു ചാലക ശക്തിവേണമെന്നതിനെ ശക്തിപ്പെടുത്തുന്നു. ന്യൂട്ടന് തിരുത്ത് കല്പ്പിച്ച ഐന്സ്റ്റീന്റെ ആപേക്ഷിക സിദ്ധാന്തം, പ്രപഞ്ചവും അതിന് ഒരു ചലന നിയമവും സൃഷ്ടിക്കുക മാത്രമാണ് ദൈവത്തിന്റെ കര്ത്തവ്യമെന്നതിനെ തിരുത്തിക്കൊണ്ട് ചലനം ആപേക്ഷികമാണെന്ന് സിദ്ധാന്തിച്ചു. അഥവാ ചലനമോ നിശ്ചലതയോ ഒരു പദാര്ത്ഥത്തിന്റെ ആദ്യന്തിക ഗുണങ്ങളല്ല. മറിച്ച് ആപേക്ഷികമാണ്. ഉരുണ്ടുകൊണ്ടിരിക്കുന്ന ഒരു വസ്തു നില്ക്കാനല്ല മറിച്ച് ആപേക്ഷികമായി അതിന്റെ ചലനം തുടരാനാണ് ഒരു ബാഹ്യശക്തിയുടെ ആവശ്യം. അതുകൊണ്ടു തന്നെ പ്രപഞ്ചവും അതിലുള്ള പ്രവര്ത്തനങ്ങളും സുഗമമായി മുന്നോട്ട് കൊണ്ടു പോവുന്നതില് ദൈവിക സാന്നിധ്യം അനിഷേധ്യമാണ്. സൂറത്തുറഹ്മാനിലെ ''എല്ലാ ദിവസവും അവന് തന്റെ കാര്യങ്ങളില് (വ്യാപൃതന്) ആണ്'' (ഖു: 55:29) എന്ന വാക്യം ഇതുമായി ചേര്ത്ത് വായിക്കേണ്ടതാണ്.
പ്രപഞ്ചത്തിന്റെ സുരക്ഷിതവും പ്രശ്നരഹിതവുമായ സഞ്ചാരത്തില് ദൈവത്തിന്റെ സാന്നിധ്യം അനിവാര്യമാണെന്ന് ഒരു വേള ആലോചിച്ചാല് നമുക്ക് ബോധ്യമാവും. ചുമരില് തൂങ്ങിക്കിടക്കുന്ന ഒരു ഘടികാരം ചലിക്കുന്നത് അതിനകത്തുള്ള സെല്ലു കൊണ്ടാണ്. നമ്മുടെ മുന്നിലുള്ള ഒരു മേശ അല്പം നീക്കണമെങ്കില് ഊര്ജ്ജം പ്രയോഗിക്കണം. ഇതുപോലെ പ്രപഞ്ചത്തിലെ ഏതൊരു പ്രവര്ത്തനത്തിനും ഊര്ജ്ജം വേണം. നമുക്കാവശ്യമായ ഊര്ജ്ജം നാം ഭക്ഷ്യ പദാര്ത്ഥങ്ങളുടെ അടിസ്ഥാനമായ സസ്യങ്ങളില് നിന്നും സസ്യങ്ങള് സൂര്യനില് നിന്നും സംഭരിക്കുന്നു. ഭൂമിയിലെ എല്ലാ പ്രവര്ത്തനങ്ങളുടെയും ഊര്ജ്ജ സ്രോതസ്സ് സൂര്യന് തന്നെയാണ്. സൂര്യന് അനുദിനം കോടക്കണക്കിന് ടണ് ഊര്ജ്ജം പ്രസരിക്കുന്നു. കോടാനുകോടി വര്ഷങ്ങളായി തന്റെ ധര്മം നിര്വിഘ്നം തുടരുന്ന സൂര്യന് ആരണ് ഊര്ജ്ജം പകരുന്നത്? ഒരു നിമിഷമതങ്ങ് നിലച്ചുപോയാല് ആരാണതിന് ഊര്ജ്ജവും പ്രകാശവും നല്കാന് സാധിക്കുവന്നവന്?
പ്രപഞ്ചത്തിലാകമാനം നിറഞ്ഞുനില്ക്കുന്ന, സകല പ്രവര്ത്തനങ്ങളിലും പ്രകടമാവുന്ന ദൈവത്തിന്റെ സാന്നിധ്യം പ്രഥമ ദൃഷ്ട്യാ നമുക്കെന്തുകൊണ്ട് ബോധ്യമാവുന്നില്ല? വിപരീതങ്ങളിലൂടെ വസ്തുതകളെ മനസ്സിലാക്കാനുള്ള കഴിവാണ് നമ്മുടെ ബുദ്ധിയിലുള്ളത്. ഇരുട്ട് കണ്ടാലേ വെളിച്ചമെന്തെന്ന് മനസ്സിലാവൂ. നിഴലും രാത്രിയുമില്ലെങ്കില് നമുക്ക് പ്രകാശം നല്കുന്നത് സൂര്യനോ അതോ മറ്റേതിങ്കിലുമാണോ എന്നു പോലും മനസ്സിലാക്കാന് സാധ്യമല്ല. ഇതുപോലെ നാം അനുഭവിച്ചു കൊണ്ടിരിക്കുന്ന ദൈവസാന്നിധ്യം അനിഷേധ്യമാം വണ്ണം ശരിക്കും ബോധ്യമാവണമെങ്കില് ദൈവമില്ലാത്ത അവസ്ഥ അല്പസമയമെങ്കിലും ഉണ്ടാവണം. അത് അസംഭവ്യമാണ്.
സൂര്യന്, ചന്ദ്രന്, ഗ്രഹങ്ങള്, ഋതുഭേദങ്ങള് തുടങ്ങി നമ്മുടെ ചുറ്റുപാടും നാം കാണുന്ന എല്ലാ വസ്തുക്കളും പ്രവര്ത്തനങ്ങളും പ്രത്യേകമായ ഒരുക്രമവും നിയമവ്യവസ്ഥയും അനുസരിക്കുന്നതായാണ് നാം കാണുന്നത്.