Sourced from http://keralaislamicroom.com
എന്ത്കൊണ്ട് സമസ്ത
34 + 6 = 406 + 34 = 40
നിഷ്പക്ഷത പുലര്ത്താന് കഴിയുന്നത് രണ്ട് വിഭാഗത്തിനാണ്.
ഒന്ന് ഇരുപക്ഷത്തേക്കാള് അറിവുള്ളവര്ക്ക്
മറ്റൊന്ന് ഒന്നും അറിയാത്തവര്ക്ക്
ഈ രണ്ടു വിഭാഗത്തിലും പെടാത്ത ഒരാളാണ് ഞാന്
എന്നെപ്പോലെ പരസഹസ്രം ആളുകള് ഉണ്ടാകുമല്ലോ.
ഞാന് സുന്നി മുസ്ലിം ആണ്.
കേരളത്തിലെ ഒരു പുരാതന കുടുംബാംഗം
ഇസ്ലാമിന്റെ ബാലപാഠം പഠിച്ചത് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്ഡിന്റെ കീഴിലുള്ള മദ്റസയില്
അറിവിന്റെ മഹാ സമുദ്രത്തില് നിന്നും ആവോളം പഠിച്ചറിഞ് മഹാ പണ്ഡിതരുടെ സേവകനായി സുന്നി ആശയങ്ങള് പഠിച്ചും സംഘടനാ പ്രവര്ത്തനങ്ങള് (S.S.F, S.Y.S) നടത്തിയും കഴിഞ്ഞിരുന്ന കാലം.
സുന്നത്ത് ജമാഅത്തിന്റെ ആധികാരിക സംഘടനയായ സമസ്ത കേരള ജംഇയ്യത്തുല് ഉലമ യില് ചില പ്രശ്നങ്ങളഅ ഉടലെടുത്തതായി എല്ലാവരും അറിഞ്ഞതുപോലെ ഞാനും അറിഞ്ഞു. സമസ്തയുടെ കീഴ്ഘടകമായിരുന്ന എസ്.വൈ.എസ്. എറണാകുളത്ത് ഒരു സമ്മേളനം നടത്താന് തീരുമാനിക്കുന്നു. സമസ്തയെ അംഗീകരിക്കുകയും മധ്യ കേരളത്തിലും തെക്കന് ജില്ലകളിലും സമസ്തയുടെ പ്രവര്ത്തനങ്ങളില് മുന്പന്തിയില് നില്ക്കുന്നവരുമായ ചില പണ്ഡിതര് മറ്റൊരു സമ്മേളനത്തിനു തയ്യാറെടുക്കുന്നു. ഇങ്ങനെ രണ്ടു സമ്മേളനങ്ങള് ഒരേ സ്ഥലത്ത് നടത്താനുള്ള നീക്കങ്ങള് സുന്നത്ത് ജമാഅത്തിന് ദുഷ്പേര് ഉണ്ടാക്കുമെന്ന് മനസ്സിലാക്കിയ സമസ്തയുടെ ഉന്നതാധികാര സമിതിയായ മുശാവറ ഇരുകൂട്ടര്ക്കുമിടയില് മസ്ലഹത്തിനു ശ്രമം തുടങ്ങി.
ഇരുവിഭാഗം നേതാക്കളെയും വിളിച്ചിരുത്തി സംയുക്തമായി സുന്നി സമ്മേളനം നടത്താന് തീരുമാനിക്കുന്നു. ഏതാനും ദിവസങ്ങള്ക്കുള്ളില് ഈ യോഗത്തില് പങ്കുവഹിച്ചവരില് ചിലര് തന്നെ എസ്.വൈ.എസ്. ന്റെ പേരില് സമ്മേളനം നടത്താന് ഒരുങ്ങുന്നു.
ഇക്കാര്യം ശ്രദ്ധയില് പെട്ട സമസ്ത മുശാഅറ വീണ്ടും മസ്ലഹത്തിന് വേണ്ടി എല്ലാവരെയും വിളിക്കുന്നു. മസ്ലഹത്ത് യോഗത്തില് സമസ്ത ജനറല് സെക്രട്ടറി ശംസുല് ഉലമ ഇ.കെ. അബൂബക്കര് മുസ്ലിയാര്ക്കെതിരെ ചിലര് ആക്ഷേപമുന്നയിക്കുന്നു. അവരുടെ ആക്ഷേപം ഇങ്ങനെ (ശംസുല് ഉലമ ഇ.കെ. അബൂബക്കര് മുസ്ലിയാര് മുബ്തദിഉകളുമായി വേദി പങ്കിട്ടു. അബ്ദുല് ഹസന് അലി നദ്വിയെ സ്വീകരിക്കാന് പോയി). ((അക്കലാത്ത് കല്ക്കത്താ ഹൈക്കോടതി പുറപ്പെടുവിച്ച വിവാഹ മോജിതക്കു ആജീവനാന്തം ചെലവിനു കൊടുക്കണം, ഏക സിവില്കോഡ് നടപ്പിലാക്കണം തുടങ്ങിയ വിധികളടങ്ങുന്ന)) വിവാദമായ ശബാനു കേസന്റെ വിധിയെ തുടര്ന്നുണ്ടായ അരക്ഷിതാ ബോധത്തില് അഖിലേന്ത്യാ മുസ്ലിം പേര്സണല് പോര്ഡ് അധ്യക്ഷന് അബ്ദുല് ഹസന് അലി നദ്വി തന്റെ ബോധവല്ക്കരണത്തിന്റെ ഭാഗമായി കേരളത്തിലെത്തിയപ്പോള് പൊതു താല്പര്യത്തിന് വേണ്ടി കേരളത്തിലെ ഏറ്റവും വലിയ മുസ്ലിം സംഘടനയായ സമസ്തയുടെ ജനറല് സെക്രട്ടറി ശംസുല് ഉലമ ഇ.കെ. അബൂബക്കര് മുസ്ലിയാര് അദ്ദേഹത്തെ സ്വീകരിക്കാന് പോവുകയും കോഴിക്കോട് ചേര്ന്ന മുസ്ലിം പൊതുയോഗത്തില് സംബന്ധിക്കുകയും അതേ യോഗത്തില് ശൈഖുനാ പ്രസംഗിക്കുകയും ചെയ്തത്, (ശൈഖുനാ തിരിച്ചു പോയ ശേഷം ആദര്ശപരമായി സുന്നി വിശ്വാസങ്ങള്ക്ക് നിരക്കാത്ത ചില ആശയങ്ങള് മറ്റൊരു പ്രസംഗകന് സംസാരിച്ചു എന്നും അതിന് ശൈഖുനാ ഉത്തരവാദിയാണെന്നും വരെ പ്രചരിപ്പിക്കപ്പെട്ടു.) പിന്നീട് സമസ്ത മുശാവറയില് ചര്ച്ചക്കു വന്നതും മുസ്ലിം ഉമ്മത്തിന്റെ പൊതു കാര്യങ്ങളില് ശംസുല് ഉലമാ ഇ.കെ. അബൂബക്കര് സ്വീകരിച്ച നടപടിയെ അംഗീകരിച്ചതുമാണ്))
മസ്ലഹത്തു ചര്ച്ചകള് പലതവണ നടന്നപ്പോഴും അതില് നിന്നും ബോധപൂര്വ്വം മാറിനിന്ന് കാന്തപുരം എ.പി. അബൂബക്കര് മുസ്ലിയാര് തന്റെ ആജ്ഞാനുവര്ത്തികളെ കൊണ്ട് കാര്യങ്ങള് നീട്ടിക്കൊണ്ടു പോവുകയായിരുന്നു. അങ്ങിനെ മുശാവറയെ ധിക്കരിച്ചു എറണാകുളത്ത് സമ്മേളനം നടത്താനുള്ള ഒരുക്കങ്ങളുമായി എസ്.വൈ.എസ്. ലെ കാന്തപുരം വിഭാഗം മുന്നോട്ടുപോയി. ഇതിനെ കുറിച്ചാലോചിക്കാന് മുശാവറ യോഗം വിളിച്ചു.
എന്നാല് മുശാവറ യോഗത്തിനെത്തിയ വന്ദ്യവയോധികരായ പണ്ഡിത ശ്രേഷ്ടരെ കോടതിയുടെ ഒരു സ്റ്റേ ഉത്തരവിലൂടെ നന്ദ്യരാക്കി കാന്തപുരവും സംഘവും പ്രസ്തുത സമ്മേളനം നടത്തി. തുടര്ന്ന് സമസ്ത മുശാവറ ചേര്ന്നത് പ്രസിഡന്റ് റഈസുല് മുഹഖിഖീന് കണ്ണിയത്ത് അഹ്മദ് മുസ്ലിയാരെ ഒന്നാം പ്രതിയും ശംസുല് ഉലമയെ രണ്ടാം പ്രതിയുമായി കേസ് കൊടുത്തരെ കുറിച്ച് ആലോചിക്കാനായിരുന്നു.
മുസ്ലിം കേരളം നെഞ്ചിടിപ്പോടെ ഓര്ക്കുന്ന ഈ കേസ് മഹാനായ കണ്ണിയത്ത് ഉസ്താദിനെ വല്ലാതെ വേദനിപ്പിച്ചിരുന്നു.
മുശാവറയില് നാല്പ്പുതു ഉന്നതരായ പണ്ഡിതന്മാരില് മുപ്പത്തിനാലു പേരും കണ്ണിയത്തിനും ശംസുല് ഉലമാക്കും പിന്നില് ഉറച്ചു നിന്നു.
ബാക്കി ആറുപേരെ സമസ്ത സംഘടനയില് നിന്നും പുറത്താക്കി. നാല്പതംഗങ്ങളുള്ള ഒരു പണ്ഡിത സഭയിലെ മുപ്പത്തിനാല് പേര് ഇങ്ങനെ ഒരു തീരുമാനം എടുത്തത് വളരെ ഏറെ ആലോചിച്ചും ചിന്തിച്ചും അല്ലാതെ ആകാന് ഇടയില്ലെന്ന് സാമാന്യ ബോധമുള്ള സുന്നികള് മനസ്സിലാക്കി.
ഈ സംഭവത്തെ സമസ്തയിലെ പിളര്പ്പായി വ്യാഖ്യാനിക്കാന് കഴിയുമോ ?
പുറത്താക്കപ്പെട്ട ആറു പേര്ക്കു പകരം സമസ്ത ഉള്പ്പെടുത്തിയ ആറു പേരോടെ വീണ്ടും നാല്പ്പതംഗ സമസ്ത മുശാവറ ഈ സമുദായത്തിന് നേതൃത്വം നല്കി.
അവരില് നിന്നും കണ്ണിയത്ത് ഉസ്താദും ശംസുല് ഉലമയും അവസാനം മാനു മുസ്ലിയാരും ഉള്പ്പെടെ പല മഹാപണ്ഡിതരും സമസ്തയുടെ അമരത്തിരുന്നുകൊണ്ടു തന്നെ വഫാത്തായി.
അന്നു പുറത്താക്കപ്പെട്ട ആറാളുകള് സമസ്ത എന്ന പേരില് തന്നെ ഒരു സമാന്തര സംഘടന ഉണ്ടാക്കി.
മുപ്പത്തിനാലു ഉലമാക്കള് പുതുതായി ആറുപേരെ ഉള്പ്പെടുത്തി നില നിര്ത്തിയതും,
ആറുപേര് പുതുതായി മുപ്പത്തിനാലു പേരെ ചേര്ത്ത് ഉണ്ടാക്കിയ സംഘടനയും താരതമ്യം ചെയ്യാന് മഹാബുദ്ധി വേണമെന്ന് തോന്നുന്നില്ല.
നിലപാടുകള് സ്വീകരിക്കുന്പോള് ആലോചിക്കാന് കഴിയുന്നതു കൊണ്ടു സമസ്തയുടെ പിന്നില് ഉറച്ചു നില്ക്കുന്ന ഒരു സാധാരണക്കാരന്റെ ചിന്തകള് ഞാന് ഇവിടെ പുതിയ തലമുറക്കു വേണ്ടി വവരിച്ചു എന്നു മാത്രം.