എത്രത്തോളമെന്നാല് കാളമ്പാടി ഉസ്താദും . ചെറുശേരി ഉസ്താദും ഇസ്തിരിയിടാത വസ്ത്രം ധരിക്കുന്നവരാണെന്ന് വരെ പറഞ്ഞു, അഖിലേന്ത്യാ ഷൈക് ലൊക മത സമ്മേളനങളിലും , രാഷ്ട്രങ്ങളില് നിന്ന് രാഷ്ട്രങ്ങളിലേക്ക് പറന്നു നടക്കുകയാണെന്ന് അഭിമാനം കൊന്ടു,
മുസ്ലിം സമൂഹത്തിന്റെ ഒരു പൊതു പ്രശ്നത്തിനു വേണ്ടി നദ് വി സാഹിബുമായി വേദി പങ്കിട്ടതിന്റെ പേരില് സുന്നിസത്തെ പിളര്ത്തിയവരാണ് ഇന്നു അവരുടെ നേതാക്കള് ലോകമത സമ്മേളനത്തിന്റെ പേരില് യഹൂദികളൊടൊപ്പവും സ്രñീകളൊടൊപ്പവും വേദിയിലിരുന്നതിനെ താന് പോരിമയായും അന്തസ്സായും ചിത്രീകരിക്കുന്നത്, അതില് സമസ്തക്കാര്ക്ക് ഒരു ചേതവുമില്ല, ആസനത്തില് മുളച്ച വേരു കാട്ടി അര്ധ രാത്രി കുടപിടിക്കുന്നതിലോ നാരീ മണികളോടൊപ്പം മുള്ളൂര്ക്കര സഖാഫിമാര് ചങ്ങലക്കണ്ണി തീര്ക്കുന്നതിലോ ഞങ്ങള്ക്ക് ലവലേശം അസൂയ ഇല്ല.
മറിച്ച് സയ്യിദന്മാരുടെ ചിത്രം തല കീറിക്കൊടുത്തവര് കണ്ണിയത്ത് ഉസ്താദിനു അത്തും പിത്തും ആണെന്ന് പറഞ്ഞവര് , ശംസുല് ഉലമയെ കാഫിറാക്കിയവര് , സൂഫിവര്യന് മാനുമുസ്ലിയാരുടെ മരണത്തെ ദുര്മരണമാക്കിയവര് ,ജീവിച്ചിരിക്കുന്ന സമസ്ത പണ്ടിതരുടെ ലാളിത്യത്തെ കഴിവുകേടായി ചിത്രീകരിച്ചവര് ,താന് പോരിമക്കു വേണ്ടി സമ്മേളന നഗരികളിലേക്ക് ആനയിക്കുന്ന അകമ്പടിക്കാറുകളുടെ എണ്ണത്തില് അഹങ്കരിക്കുന്നതും ലാന്ഡ് ക്ര്യൂസര് ബെന്സ് എന്നീ ആഡമ്പരക്കാറുകളില് ചെത്തുന്നതും , ലോകരാജ്യങ്ങളില് ചെന്ന് എനിക്ക് അവാര്ഡ് തരൂ എന്ന് കെന്ചി അവാര്ഡുകള് ഇരന്നു വാങ്ങുന്നതും പുരപ്പുറത്ത് കയറി കൂവിക്കൊണ്ട് അതു സമസ്തയെ അവഹേളിക്കാനുള്ള കുഴലൂത്താക്കിത്തീര്ക്കുന്നത് കാണുമ്പോള് സഹതാപമുണ്ട്, പൊറുത്തു കൊടുക്കണേ അല്ലാഹ് എന്ന പ്രാര്ഥനയും,
സച്ചരിതരായ മുന്ഗാമികളുടെ വഴി പിന്തുടരുക എന്നതാണ് പ്രവാചകന്മാര്ക്ക് പോലും നല്കപ്പെട്ട ദൈവിക ശാസന.
മാതൃകാ യോഗ്യമായ ജീവിതത്തിലൂടെ ആ സല്സരണിയിലേക്ക് സമൂഹത്തെ നയിച്ച മഹാന്മാരായ റഈസുല് മുഹഖിഖീന് കണ്ണിയത്ത് അഹ്മദ് മുസ്ലിയാരും ശംസുല് ഉലമ ഇ.കെ. അബൂബക്കര് മുസ്ലിയാരും അടങ്ങുന്ന പണ്ഡിതന്മാരും സാദാത്തുക്കളും കാണിച്ചു തന്ന സമസ്ത കേരള ജംഇയ്യത്തുല് ഉലമയുടെ പാതയില് അടിയുറച്ചു നില്ക്കുന്നവര്ക്ക് യാഥാര്ഥ്യം കണ്ടെത്താന് പ്രകടന പരതയുടെ ക്ഷണികമായ കോലാഹലങ്ങള്ക്കു പിന്നാലെ പോകേണ്ടതില്ല
ഐഹിക ജീവിതത്തിന്റെ സുഖ സൗകര്യങ്ങളോ പ്രയാസങ്ങളോ ആയിരിക്കരുത് നമ്മുടെ ജീവിതത്തിന്റെ പരമമായ സ്വാധീന ശക്തി. ആത്യന്തിക ലക്ഷ്യം സദ്മരണവും ആഖിറത്തിലെ രക്ഷയുമായിരിക്കണം.
രാജ്യ ഭരണവും ശ്രേഷ്ഠമായ അനുഗ്രഹങ്ങളും നല്കപ്പെട്ടിട്ടും പ്രവാചകനായ യൂസുഫ് നബി (അ) പ്രാര്ത്ഥിച്ചത് "നാഥാ നീ എന്നെ മുസ്ലിമായി മരിപ്പിക്കുകയും സജ്ജനങ്ങളുടെ ശ്രേണിയില് ചേര്ക്കുകയും ചെയ്യേണമേ" എന്നായിരുന്നു.