എന്നാല് ഇതിലെല്ലാറ്റിനുമപ്പുറം ഇന്നും നമ്മുടെ ഏറ്റവും വലിയ ആഘോഷം വിവാഹ വേളകളാണ്.. ഓരോ വിവാഹങ്ങളും നാടിന്റെ ഉത്സവങ്ങളാവും.. അന്ന് ആ പ്രദേശ ത്തിന്റെ എല്ലാ ആവേശങ്ങളേയും കല്ല്യാണപന്തല് കടംവാങ്ങും.. നാടുമൊത്തമന്ന് പറഞ്ഞറിയിക്കാനാവാത്ത ആഹ്ലാദത്തോടെ അവിടെ സമ്മേളിക്കുകയാണ്.. വളരെ അകന്ന ബന്ധുക്കള് മുതല് ഏറ്റവും ഉറ്റവരായി വന്നുചേരുന്ന ദിനം.... ബീഫ് ജീവിത ത്തില് തൊട്ടുനോക്കാത്തവനും ചിക്കന് ഡ്രൈഫ്രൈ അലര്ജ്ജി യാകുന്നവനും ഡോക്ട റുടെ നിര്ദ്ദേ ശത്തില് ഭക്ഷണത്തിന് നിയന്ത്രണമുള്ളവനുമെല്ലാം ആനന്ദകരമായ ആ അന്തരീക്ഷത്തിന്റെ നിര്വൃയതിയിലേക്ക് ഒഴുകിയെത്തും.
വിവാഹം മഹത്തായൊരു കര്മ്മംത തന്നെയാണ്. കുടുംബങ്ങളുടേയും സുഹൃത്തുക്ക ളുടേയും സ്‌നേഹത്തിന് വേദിയാവുന്നൊരു ധന്യവേള....കല്ല്യാണനാളിന്റെ അനുഭൂതി യേയും അതിന്റെ ആഹ്ലാദങ്ങളേയും വിവരിച്ചെഴുതാന് ആയിരം കടലാസുകള് മതിയാ വാതെ വരും. വധു വര•ാര് മാത്രമല്ല അവിടെ സംബന്ധിക്കുന്നവരെല്ലാം തന്നെ സ്‌നേഹത്തിന്റെ പുതിയൊരു കവാടം തുറന്ന് സൗഹാര്ദ്ദത ത്തിന്റെ കോട്ട തീര്ക്കും ഒരിക്കല്കൂറടി. നാട്ടു പീടികയിലെ ആഴ്ചകുറിയുടെ കണക്കു തൊട്ട് ജി.എട്ട്ഉച്ചക്കോടി വരെ ആ പന്തലിനുള്ളിലെ ചര്ച്ചാ്വിഷയമാകും...
വിവാഹാഘോഷങ്ങളെകുറിച്ചെഴുതുമ്പോള് മനസ്സ് അഴകുള്ളൊരു ഗൃഹാതുരത്വത്തി ലേക്ക് ഓടിപ്പോവുന്നത് സ്വാഭാവികം മാത്രം. ഇന്ന് വിവാഹാഘോഷങ്ങള്ക്ക്് പഴയ പൊലിമയും വികാരവും കൈമോശം വന്നുപ്പോയിരി ക്കുന്നുവെന്ന് പറഞ്ഞാല് അതെങ്ങെനെയാണ് തെറ്റാവുക(?) ആനന്ദകരമായ ഒരു നിമിഷങ്ങള്ക്കുെമുപ്പുറം ഇന്നത് ഏറ്റവും വലിയ നെറികേടിന്റേയും അരോജകത്വത്തിന്റേയും വേദികളായി മാറുകയാണ്. പ്രത്യേകിച്ചും മുസ്‌ലിം കല്ല്യാണങ്ങള്. ഇപ്പോഴിവിടെ പുതിയ താളമേളങ്ങളും തോന്നിവാ സങ്ങളുമാണ്. കല്ല്യാണതലേന്നുതൊട്ട്തുടങ്ങുന്ന നാട്ടുപ്പിള്ളേരുടെ അറപ്പുളവാക്കുന്ന നാടകങ്ങള് കല്ല്യാണ പിറ്റേന്നുവരെ നീളും ചിലപ്പോള്. നിറഞ്ഞ്തുള്ളാന്വേലണ്ടിപാ മാത്രം അണിഞ്ഞൊരുങ്ങിയെത്തുന്ന ചെറുപ്പക്കാര് കല്ല്യാണവീട്ടിലെ പരസഹായമെന്ന സംബ്രദായത്തെ തന്നെ തകിടം മറിച്ചിരിക്കുന്നു. മനസ്സിന് വലിയ സങ്കടവും സമൂഹ ത്തിന് മുന്നിലേക്ക് അതിനേക്കാള് വലിയൊരുചോദ്യവുമായി ഇന്നിന്റെ കൗമാര മനസ്സുകളുടെ കുസൃതി മാറുന്നു. ഏറ്റവും വിലപ്പെട്ടക്ഷണത്തിന്റെ ബലത്തില് അഥിതിയുടെ ലേബലിലെ ത്തുന്നവന് അവിടെ ഏറ്റവും വലിയ തെമ്മാടിത്തത്തിന്റെ നായകരാവുന്നുവെന്നത്ഒട്ടും ആശാവഹമല്ല. ഒരു കല്ല്യാണാഘോഷമെന്നത്പരസ്പര സൗഹാര്ദ്ദശത്തിന്റെയും പരസ്പര സഹകരണത്തിന്റേയും വേദികളായിരുന്ന കാലം ഇന്നലെയുടേത്. ടേബിളിനുമുന്നിലേക്ക്ഒരു ഗ്ലാസ്‌വെള്ള മെത്തിക്കാന്പ്പോ്ലും മനസ്സും നേരവുമില്ലാത്തവരായി മാറിയിരിക്കുന്നു നമ്മുടെ യുവത്വം. അതിന്‌വേറെ ആളെ നോക്കണം. ഇവര്ക്ക് ഡിജെ തുള്ളാനും മണിയറ തകര്ക്കാ നു മായി എത്രയെത്ര പണികളുണ്ടിണ്്്.
ജമാഅത്ത്കമ്മിറ്റികള് കൂടുതല് ശക്തമായ നിയന്ത്രണങ്ങള് നിര്ദ്ദേ ശിക്കുമ്പോഴും പുതിയപുതിയ സംബ്രാദയങ്ങള് ഉദയം ചെയ്യുന്നുവെന്നുള്ളതാണ് ഖേദകരം. ഈ അടുത്ത കാലത്ത് സംബന്ധിക്കേണ്ടിണ്് വന്ന ചില കല്ല്യാണ കാഴ്ചകള് മാത്രം മതി ഒരു തലമുറയുടെ പോക്ക് എങ്ങോട്ടാണെന്ന് മനസിലാക്കാന്.
ഒരു പരിചയകാരന്റെ വിവാഹത്തിന് അവന്റെ നിഷ്‌കളങ്ക മായ ക്ഷണം സ്വീകരിച്ച് വളരെ ദൂരെ ഒരു ദിക്കിലേക്ക് എത്തുമ്പോഴേക്കും ഏറെ വൈകിപ്പോയിരുന്നു. റിസപ്ഷന് സമയമെല്ലാം കഴിഞ്ഞ് വരന് വധുവിന്റെ വീട്ടിലേക്ക് പോകാനൊരുങ്ങുകയാണ്. പന്തലി ലേക്ക് കയറുമ്പോഴേക്ക് മണിയറയില് നിന്ന് അവനെ അണിയിച്ചൊരുക്കി കൂട്ടുകാര് കൈക്കൊട്ടി പാടുകയാണ്. 'പുറപ്പെട്ടബുജാഹിലും കൂട്ടരും....' മുഖത്ത് തമാശ കേട്ടൊരു ചിരിപടര്ന്നെ ങ്കിലും മനസ്സ് വല്ലാതെ നീറിപ്പോയി. പുണ്യപ്രവാചകന്റെ ശത്രുവായ അബൂജഹലും കൂട്ടരും വിശുദ്ധയുദ്ധത്തില് തോറ്റോടിയതിന്റെ ഓര്മ്മക പ്പെടുത്തലായ ഒരുപാട്ട്. ഇവിടെ കൂട്ടുകാര് വരനെ സത്യത്തിന്റെ ശത്രുവായ അബൂജാഹലിനോടാണ ഉപമിക്കുന്നത്!!!!
ഇതുപോലെ മറ്റൊരു കല്ല്യാണം, അതും പുതുമയുള്ളൊരു കാഴ്ച സമ്മാനിച്ചു. വരന്റെ ഒന്നിച്ച് വധുഗ്രഹത്തിലേക്ക് പോവണമെന്നുള്ള നിര്ബവന്ധത്തിന്‌വഴങ്ങി ആ സംഘത്തിന്റെ അനുയായിയാകാന് വിധിക്കപ്പെട്ടപ്പോള് മനസ്സ്ഒരുപാട്‌വട്ടം പറഞ്ഞു 'വേണ്ടാധി യിരുന്നു'.
ഇവിടെ മണവാളനെ കൂട്ടുകാര് ചേര്ന്ന് ഏറ്റവും പഴയ ഒരു സാധാസൈക്കിളില് പിടിച്ചിരുത്തുകയാണ്. എന്നിട്ട്ഒരു കോമഡി കഥാപാത്രമാക്കി വധുഗൃഹത്തിനു മുന്നില് വെച്ചവനെ സൈക്കിള് ചവിട്ടിക്കുന്നു....ഈന്തിലയും വാഴയും കെട്ടി ഒരുക്കിയ ടെമ്പോയില് ചിരട്ടിമാലയിട്ട മണവാളനെ കണ്ടടണ്്ഒഅല്ഭുടതം കൂറിയ കണ്ണിന് അത് പുതിയൊരു അനുഭവമായി.
മറ്റൊരിടത്ത്വധുഗ്രഹം മണവാളനെ കാത്തിരിക്കുകയാണ്. ഒടുവില് ചെക്കനും കൂട്ടരു മെത്തുന്നു. ഭക്ഷണത്തിനൊടുവില് മണിയറയില് കയറിയ ചെറുക്കന്റെ അരികിലേക്ക് പെണ്ണിന്റെ ഉമ്മ പാലുമായെത്തുന്നു. എത്തിയ മാത്രയില് അവര് പെട്ടെന്ന് കണ്ഫ്യൂുഷ നാവുകയാണ്. വരന്റെ അതേ രൂപവും വേഷവുമായി നാലഞ്ചുപേര്. അമ്മായി അമ്മയെ കബളിപ്പിക്കാനുള്ള ഓപ്പറേഷന് വിജയിച്ചപ്പോള് ഒരു ജയത്തിന്റെ ആരവത്തില് മുദ്രാവാക്യം വിളിക്കുകയാണവര് 'പറ്റിച്ചമ്മ പറ്റിച്ചേ പെണ്ണിന്റുമ്മാനെ പറ്റിച്ചേ....'
പുതിയ ഓരോ തോന്നിവാസങ്ങള് പിറവിയെടുക്കുമ്പോള് പഴയ ഹറ ഇല്ലാതാവേണ്ടളതിന്പകരം അതിന്കൂടുതല് പ്രചാരമേറുന്നുമുണ്ടവണ്്േ എന്നതാണ്ഗൗരവത്തോടെ കാണേണ്ണ്റട മറ്റൊരു കാര്യം. മണവാളനെ അറയിലേക്ക് വിടണമെങ്കില് ഞങ്ങള്‌്ക്്ടനിശ്ചിത തുക തന്നിരിക്കണമെന്ന ഭീഷണിയുമായി വാതില്പ്പ്ടിക്കല് നില്ക്കു ന്ന സംഘം കൂടുതല് കൂടുതല് കരുത്താര്ജ്ജി ക്കുന്നു വെന്നാണ്പുതിയപുതിയ വിവരങ്ങള്. ആണ്പജടമാത്രമല്ല ഇവിടെ ചാവേറാവാന് ടീനേജ്‌ഗേളുമുണ്ട്ണ്്ല എന്നതാണ് അല്ഭുാതം. ''മണവാളെ മണിയറയിലേക്ക് അയക്കണമെങ്കില് പണം കൊടുക്കണം പ്പോലും(!)'' ഇതെന്ത് വിദേശ രാജ്യത്തൂടെ വാദകപൈപ്പുലൈന് സ്ഥാപിക്കുന്നതോ? ഈ അടുത്ത കാലത്ത് കല്ല്യാണപന്തലില് ഏറ്റവും കൂടുതല് സംഘര്ഷംേ സൃഷ്ടിച്ചത് ഈ പണം പിടിച്ചുപറി സംഘമാണത്രെ.
ഇതിനോടൊപ്പം തന്നെ ഡിജെ പൊടിപ്പൊടിക്കുന്നുമുണ്ടരണ്് . വല്ലാതെ അലോസരപ്പെടു ത്തുന്ന സംഗീതത്തിനൊത്തുള്ള നൃത്തചുവട് ഒരു കണ്ണിനേയും ആനന്ദിപ്പിക്കുന്നില്ല. എന്നിട്ടും പ്രചാരം നേടുകയാണിത്. ഇത്തരം ആഭാസങ്ങള് കല്ല്യാണാ ഘോഷത്തിന്റെ ഭാഗമാകുമ്പോള് മനസ്സുകൊണ്ടെആണ്ങ്കി ലും പ്രതിഷേധിക്കാനാവണം നമുക്ക്. എന്റെ വീട്ടില് ഞാനെങ്ങ നെയാ പറയുക എന്ന ചിന്താഗതിക്ക് ദൈവത്തോട് ഉത്തരം പറയേണ്ടി വരും.
വധുവിന്റെ വീട്ടുകാര് ഏറെ കഷ്ടപ്പെട്ട് ഉണ്ട ണ്‍ാക്കിയ മണിയറ തകര്ക്കു ന്നത് ഇന്നും ഒരു കയ്യൂക്കും കരുത്തുമായി തുടരുന്നു. ചോദിക്കാനും പറയാനും ആളില്ലാത്ത ലോകത്ത് യുവത്വമെന്നത് എല്ലാവരേയും വെല്ലുവിളിക്കാനുള്ള പ്രായമാണെന്ന് ആരാണിവരെ പഠിപ്പിച്ചത്(?) മണവാളന്റെ എഴുന്നള്ളിത്തിനോടൊപ്പമുള്ള കരിമരുന്ന പ്രയോഗം എന്തിന് വേണ്ടിുള യാണെന്നത് ഉത്തരമില്ലാത്ത ചോദ്യമാവുന്നു. ചുറ്റിലും ഒരുപാട്പാവം പെണ്കുിട്ടികള് പണമില്ലാ എന്ന ഒറ്റക്കാരണം കൊണ്‌്) വിവാഹസ്വപ്നം ഉള്ളിലടക്കിപിടിച്ച് നീറുമ്പോഴാണ്‌നാടിന് സാന്ത്വനമാവേണ്ടചണ് യുവത്വം ഒരുപാട്‌നോട്ടു കെട്ടുകളെ ഒരുനിമിഷം കൊണ്ടമണ്്ക്ത്തിച്ച്ചാമ്പലാക്കുന്നത്.
മണവാളന് പ്രധാനമന്ത്രിയല്ല. അവന് ഒരു ഇസെഡ്കാറ്റഗറി സുരക്ഷയുടെ ആവശ്യവു മില്ല. എന്നിട്ടും വധുഗൃഹത്തിലേക്ക് അവന് ചെല്ലുമ്പോള് അവനുചുറ്റും ആയിരം ബൈക്കുകളെ അണിനിരത്തി സംരക്ഷണം ഒരുക്കാന് പാടുപെടുകയാണ് കൂട്ടുകാര്.
ഏറ്റവും ഉച്ചത്തില് അന്തരീക്ഷ മലനീകരണം നടത്തി റൈസ് ചെയ്യുമ്പോള് പ്രിയ യുവത്വമേ ഒന്നോര്ക്കണണം. കൂട്ടുകാരന്റെ കല്ല്യാണദിവസം റോഡ് നിങ്ങള്ക്ക്േ തീറെഴുതി തരുന്നില്ല. നിങ്ങളെപ്പോലെ റോഡ്ടാക്‌സ് നല്കുനന്ന ഒരുപാട് വാഹനമുണ്ടപണ്്റ അവര്ക്ക് കൂടി ഓടാനുള്ളതാണീ റോഡ്. അതെ, മഹത്തായ സംഭവങ്ങളെ മാത്രമല്ല ഏതു വികൃതി ത്തരങ്ങളേയും ജനങ്ങള് ശ്രദ്ധിക്കും. പക്ഷെ അത് പരിഹാസ ത്തോടു കൂടി മാത്രമാണ് സമൂഹം നോക്കിക്കാണുന്നുള്ളത്എന്ന യാഥാര്ത്ഥ്യം തിരിച്ചറിയണം.
എല്ലാ താന്തോന്നിത്തരത്തിനും കോപ്പുകൂട്ടുന്ന യുവത്വം ഇരുന്ന്ചിന്തിക്കേണ്ണ്ിട ഒരു കാര്യം. ഇന്ന്‌ചോരത്തിളപ്പിന്റെ ആവേശത്തില് കാട്ടികൂട്ടുന്നത്‌നാളെ നാടിന്റെ ആചാര മായി മാറിയാല് നാം ചെയ്തുകൂട്ടിയതത്രയും നാം തന്നെ അനുഭവിച്ച് തീര്ക്കേ ണ്ടൂണ്‍ി വരും വിദൂരമല്ലാത്ത ഭാവിയില്. കാരണം നമ്മളും നടന്നുപ്പോവേണ്ടെണ്ത്ി കാലത്തിന്റെ ഇതേ വഴികളിലൂടെയാണല്ലോ(?)
ഇതിനെതിരെ പറയുന്നവരും എഴുതുന്നവരുമെല്ലാം സ്വന്തം കാര്യമെത്തുമ്പോള് 'എന്തു ചെയ്യാന' എന്ന ഭാവത്തില് നിസഹായതയോടെ മൗനസമ്മതം നല്കുനന്നു. അതോടെ സംയുക്ത ജമാഅത്തിന്റേതടക്കമുള്ള എല്ലാ നിര്ദ്ദേ ശങ്ങളും കാറ്റില് പറക്കുന്നു. ഇവിടെ മനസ്സാണ് തീരുമാനമെടു ക്കേണ്ണ്ോടത്. ഓരോ മനസ്സും ഒരു പുനര് വിചിന്തനത്തിന് മുതിരണം. അതെ, ഒറ്റക്കെങ്കിലും ഒരു ജാഥയാവാന് കഴിയണം നമുക്ക്....